തിരുവനന്തപുരം പോത്തന്‍കോട്ട് സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോയ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടികള്‍ക്ക് പരുക്ക്. അപകടത്തില്‍ ഒരു കുട്ടിയുടെ കാലിന് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. ഈ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റു കുട്ടികളെ സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ കൊണ്ടുപോയി പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. അപകടം നടക്കുമ്പോള്‍ ഓട്ടോറിക്ഷയില്‍ പത്തോളം കുട്ടികള്‍ ഉണ്ടായിരുന്നു. പോത്തന്‍കോട് സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *