ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി വിശ്വസിക്കാനാകുന്നില്ലെന്ന് കുറുവിലങ്ങാട് സിസ്റ്റര്‍മാര്‍. പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നേടാം എന്നതിന് തെളിവാണ് വിധിയെന്നും സിസ്റ്റർ പറഞ്ഞു. തങ്ങൾ സുരക്ഷിതരല്ലെന്നും കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും സിസ്റ്റർ അനുപമ പ്രതികരിച്ചു.പൊലീസുകാരും പ്രൊസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് വിതുമ്പികൊണ്ട് സിസ്റ്റര്‍ അനുപമ പറഞ്ഞു
തങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ ഈ പോരാട്ടം തുടരുമെന്നും നിശ്ചയദാര്‍ഢ്യത്തോടെ പ്രതിഷേധമുഖത്ത് അണിനിരന്ന സിസ്റ്റര്‍മാര്‍.
കോടതി വിധി വിശ്വസിക്കാനാകുന്നില്ല. പൊലീസുകാരും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചില്ല.

സിസ്റ്ററുടെ പ്രതികരണം

മൊഴികളെല്ലാം അനുകൂലമായി തന്നെയാണ് വന്നത്. പിന്നീടെന്ത് സംഭവിച്ചുവെന്ന് അറിയില്ല. ഞങ്ങള്‍ അപ്പീലിന് പോകും. ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ ഈ പോരാട്ടം തുടരും.പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാമല്ലോ. ആ ഒരു കാലമാണല്ലോ ഇപ്പോള്‍ നമ്മുടെ മുന്‍പില്‍ ഉള്ളത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.സാധാരണക്കാരായ ഞങ്ങളെ പോലെയുള്ള മനുഷ്യര്‍ എന്ത് വന്നാലും മിണ്ടാതിരിക്കുകയോ കേസിന് പോകാതിരിക്കുകയോ ചെയ്യണമെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. അതാണ് ഈ വിധിയിയില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നത്. കേസിന്റെ വാദം നടക്കുന്നത് വരെ ഒന്നും ഞങ്ങള്‍ക്ക് അട്ടിമറി നടന്നതായി തോന്നിയിരുന്നില്ല.

പക്ഷേ അതിന് ശേഷം ഈ കേസ് അട്ടിമറിക്കപ്പെട്ടു എന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ ഞങ്ങള്‍ മരിക്കേണ്ടി വന്നാലും പോരാടുംകോടതി വിധി വിശ്വസിക്കാനാകുന്നില്ല. പൊലീസുകാരും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചില്ല.

മൊഴികളെല്ലാം അനുകൂലമായി തന്നെയാണ് വന്നത്. പിന്നീടെന്ത് സംഭവിച്ചുവെന്ന് അറിയില്ല. ഞങ്ങള്‍ അപ്പീലിന് പോകും. ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ ഈ പോരാട്ടം തുടരും.പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാമല്ലോ. ആ ഒരു കാലമാണല്ലോ ഇപ്പോള്‍ നമ്മുടെ മുന്‍പില്‍ ഉള്ളത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. സാധാരണക്കാരായ ഞങ്ങളെ പോലെയുള്ള മനുഷ്യര്‍ എന്ത് വന്നാലും മിണ്ടാതിരിക്കുകയോ കേസിന് പോകാതിരിക്കുകയോ ചെയ്യണമെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. അതാണ് ഈ വിധിയിയില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *