കേരളത്തില്‍ ആദ്യമായി കുസാറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി. കുസാറ്റിൽ ഓരോ സെമിസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം. നിലവിൽ ഓരോ സെമസ്റ്ററിലും 75 ശതമാനം ഹാജർ ഉണ്ടായാൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ. അതിൽ കുറവ് ഹാജർ ഉള്ളവർ വൈസ് ചാൻസിലർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ് രീതി. എന്നാൽ ആർത്തവ അവധിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട. അവധി അപേക്ഷ മാത്രം നൽകിയാൽ മതിയാകും. കൂടാതെ കഴിഞ്ഞമാസം എംജി സർവ്വകലാശാല പ്രസവ അവധിയായി വിദ്യാർത്ഥിനികൾക്ക് 60 ദിവസത്തെ അവധി തീരുമാനിച്ചിരുന്നു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഈ സെമസ്റ്റർ മുതലാണ് ആർത്തവ അവധി നടപ്പിലാക്കുന്നത്.അടുത്ത കാലത്ത് ആര്‍ത്തവ സമയത്തെ അവധിയുമായി ബന്ധപ്പെട്ട് അഭിഭാഷക ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീം കോടതിയില്‍ പൊതുജന താല്‍പര്യാര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്കാര്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബീഹാര്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *