കുന്ദമംഗലം : നവീകരിച്ച കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷയായി. കുന്ദമംഗലം അങ്ങാടി സൗന്ദര്യവത്ക്കരണ പദ്ധതി സമര്‍പ്പണം പി.ടി.എ റഹീം എം എല്‍.എ നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പ് എക്‌സികുടീവ് ഡയറക്ടര്‍ നിഷാദ് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയര്‍ റൂബി നസീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി എ. ഇന്ദു , ജില്ല പഞ്ചായത്ത് മെമ്പര്‍ സുധ കമ്പളത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രീതി യു.സി, ശബ്‌ന റഷീദ്, ചന്ദ്രന്‍ തിരുവലത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അബൂബക്കര്‍, എന്‍. ഷിയോ ലാല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി.പി മാധവന്‍, പി. ശിവദാസന്‍ നായര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഷാജി ചോലക്കല്‍ മീത്തല്‍ , കെ. സുരേഷ് ബാബു, നജീബ് പാലക്കല്‍, വിവിധ കക്ഷി നേതാക്കളായ എം.കെ മോഹന്‍ദാസ് എം. ബാലസുബ്രമണ്യന്‍, എന്‍. കേളന്‍, സുധീര്‍ കുന്ദമംഗലം, എ.പി ഭക്തോത്തമന്‍, മെഹബൂബ് കുറ്റികാട്ടൂര്‍, ശോഭ അബൂബക്കര്‍ ഹാജി, ഒ വേലായുധന്‍ , വിനോദ്, ബഷീര്‍ പുതുക്കുടി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *