കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സിപിഐയെന്ന സിപിഐഎം സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയിലെ ലേഖനത്തിലൂടെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങൾക്ക് പാര്‍ട്ടി പ്രസിദ്ധീകരണമായ നവയുഗത്തിലൂടെ മറുപടി പറഞ്ഞ് സിപിഐ. ചിന്തയിലേത് ഹിമാലയന്‍ വിഡ്ഢിത്തങ്ങളാണ്ആ എന്ന ആക്ഷേപത്തോടെയായിരുന്നു നവയുഗത്തിന്റെ മറുപടി. ശരിയും തെറ്റും ഉള്‍ക്കൊള്ളാന്‍ സിപിഐഎമ്മിന് കഴിഞ്ഞിട്ടില്ലെന്നും ലേഖനം വിമര്‍ശിച്ചു. തിരിഞ്ഞുകുത്തുന്ന നുണകള്‍ എന്ന പേരിലാണ് നവയുഗത്തിന്റെ മറുപടി.
നക്‌സലുകള്‍ ഉണ്ടായതിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിനാണെന്ന് സിപിഐ പറയുന്നു. സിപിഐഎം യുവാക്കള്‍ക്ക് സായുധവിപ്ലവത്തിനുള്ള മോഹമുണ്ടാക്കി. ഒപ്പമുള്ളവരെ വര്‍ഗവഞ്ചകരെന്ന് വിളിച്ചത് ഇഎംഎസ് ആണെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.ചൈനീസ് നിലപാടിനെ സിപിഐഎം അന്ധമായി പിന്തുണച്ചെന്നും നവയുഗം വിമര്‍ശിച്ചു. ചൈനീസ് നിലപാടിനൊപ്പം നിന്നാണ് പാര്‍ട്ടിയെ പിളര്‍ത്തിയത്. അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഇഎംഎസ് കൗശലപൂര്‍വമായ നിലപാടെടുത്തെന്നും സിപിഐ വിമര്‍ശിച്ചു.സിപിഐ വലതുപക്ഷ വായ്ത്താരികളെ വാരിപ്പുണര്‍ന്ന് ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തിയാണെന്നു സ്വയം ചമയുകയാണെന്നു രൂക്ഷമായി വിമര്‍ശിക്കുന്നതാണു സിപിഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗവും പാലക്കാട് കിള്ളിക്കുറുശ്ശിമംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ചെയര്‍മാനുമായ ഇ.രാമചന്ദ്രന്‍ ചിന്തയിലെഴുതിയ ലേഖനം.

Leave a Reply

Your email address will not be published. Required fields are marked *