ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അതിഭയങ്കരമായ ഊര്‍ജവും കരുത്തുമുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ശശി തരൂര്‍ പറഞ്ഞു. ഉത്തർപ്രദേശിലെ മികച്ച വിജയത്തിന്റെ കീർത്തി പ്രധാനമന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും തരൂർ പ്രശംസിച്ചു.ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ.
ധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യമായ പ്രഭാവവും ഊർജവും ഉള്ളയാളാണ്. ചില കാര്യങ്ങൾ, പ്രത്യേകിച്ച് രാഷ്ട്രീയപരമായ ചിലത് അദ്ദേഹം വളരെ നന്നായി ചെയ്തു. ഇത്രയും വലിയൊരു മാർജിനിൽ അവർ വിജയിക്കുമെന്ന് ഞങ്ങൾ കണക്കു കൂട്ടിയിരുന്നില്ല. പക്ഷേ അദ്ദേഹത്തിനത് സാധിച്ചു,ഇന്ന് ബി.ജെ.പിക്ക് എന്താണോ വേണ്ടത് അത് വോട്ടര്‍മാര്‍ നല്‍കി, എന്നാല്‍ ഒരിക്കല്‍ അവര്‍ തന്നെ ബി.ജെ.പിക്ക് സര്‍പ്രൈസ് നല്‍കുമെന്നും തരൂര്‍ പ്രതികരിച്ചു.

ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ പഞ്ചാബ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വലിയ ഭൂരിപക്ഷത്തോടെ ബി.ജെ.പി ഭരണം നിലനിര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *