മാർച്ച് 16 മുതൽ 12 മുതല്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചു.അറുപതു വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബുധനാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനും തീരുമാനമായി. നിലവില്‍ അറുപതു വയസ്സിന് മുകളിലുള്ള മറ്റു അസുഖങ്ങളുള്ളവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇത് എല്ലാവര്‍ക്കും നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെയുള്ള പ്രായമുള്ളവരുടെ വാക്‌സിനേഷനാണ് മറ്റന്നാള്‍ തുടക്കം കുറിക്കുക. ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സ് ആണ് ഈ പ്രായത്തിലുള്ളവര്‍ക്കു നല്‍കുക.
കൊർബെവാക്സ്. നേരത്തെ ഭാരത് ബയോടെക്കിൻറെ കൊവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, ബയോളജിക്കൽ ഇ വികസിപ്പിച്ച കൊർബേവാക്സീന് എന്നിവ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് നൽകാൻ ഡിസിജിഐ അനുമതി നൽകിയിരുന്നു.
