സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും (High electricity consumption Kerala CM calls for meeting). വൈദ്യുതി ഉപയോഗം തുടർച്ചയായ ദിവസങ്ങളിൽ 100 ദശലക്ഷം യൂണിറ്റ് കടന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാകുമെന്ന മുന്നറിയിപ്പുകൾക്കിടെയാണ് മുഖ്യമന്ത്രി യോഗം ഇന്ന് നടക്കുക. വൈകിട്ട് 3 മണിക്കാണ് യോഗം ചേരുക.വൈദ്യുതി, ധനകാര്യ മന്ത്രിമാർ, കെഎസ്ഇബി ഉദ്യോഗസ്ഥർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാർ പുനഃസ്ഥാപിക്കുന്നതിലെ അനിശ്ചിതത്വവും യോഗത്തിൽ ചർച്ചയാകും. തിങ്കളാഴ്‌ച 10.02 കോടി യൂണിറ്റ് വൈദ്യുതിയാണ് വേണ്ടിവന്നത്. മാര്‍ച്ചില്‍ തന്നെ ഇത്രയധികം വൈദ്യുതി വേണ്ടിവരുന്നത് ചരിത്രത്തിലാദ്യമാണ്.സംസ്ഥാനത്തെ വൈദ്യുതി സാഹചര്യം രൂക്ഷമാകുന്നുവെന്ന് കാട്ടി വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗം ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *