റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടിയത് നിയമവിരുദ്ധമായിട്ടാണെന്നും ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മ.സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പ്രതികാര നീക്കമെന്നും പേര് നീക്കിയ റേഷന്‍ കാര്‍ഡിലെ വിലാസത്തില്‍ തനിക്കും അവകാശമുണ്ടെന്നുംശ്രീന ദേവി കുഞ്ഞമ്മ പ്രതികരിച്ചു. വീട്ടില്‍ അവകാശം നേടിയത് കൃത്രിമ രേഖകള്‍ ചമച്ചെന്ന് ആരോപിച്ചായിരുന്നു ശ്രീനയ്ക്കെതിരെയുള്ള പരാതി.

കോണ്‍ഗ്രസ് പ്രതിനിധിയായ ജില്ലാ പഞ്ചായത്തംഗം ശ്രീന ദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ പേര് വ്യാജമായി ചേര്‍ത്തെന്നായിരുന്നു പരാതി. അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കാര്‍ഡ് ഉടമ യശോദയുടെ മക്കളായ രണ്ടു പേര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് റേഷന്‍ കാര്‍ഡ് റദ്ദാക്കിയത്.എന്നാല്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം സിപിഐ തനിക്കെതിരെ നടത്തുന്ന നീക്കമാണെന്നാണ് ശ്രീന ദേവി കുഞ്ഞമ്മയുടെ വാദം.

കഴിഞ്ഞ പത്തു വര്‍ഷമായി ഇതേ വിലാസത്തില്‍ സ്ഥിരമായി താന്‍ താമസിക്കുന്നുവെന്ന് ഇവര്‍ പറയുന്നു. കാര്‍ഡ് ഉടമയുടെ അമ്മയും തന്റെ മുത്തശ്ശിയും സഹോദരങ്ങളാണ്. സിപിഐക്ക് വേണ്ടി മത്സരിക്കുമ്പോഴും ഇതേ വിലാസമായിരുന്നുവെന്നും ശ്രീന ദേവി കുഞ്ഞമ്മ പറഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പും,റവന്യു വകുപ്പും സിപിഐ ദുരുപയോഗം ചെയ്യുന്നെന്നും നിയമപരമായി നീങ്ങുന്നുവെന്നും ശ്രീന പറഞ്ഞു. എന്നാല്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കിയത് ശ്രീനയുടെ ജില്ലാ പഞ്ചായത്ത് അംഗത്വത്തെ ബാധിക്കുമെന്നാണ് സിപിഐയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *