കോഴിക്കോട് രാമനാട്ടുകരയിൽ വൻ ലഹരിമരുന്നു വേട്ട. 3 ലിറ്റർ ഹാഷിഷ് ഓയിലാണ് ഫറോക്ക് എക്സൈസ് പിടികൂടിയത്. വിപണിയിൽ മൂന്ന് കോടി രൂപയോളം വിലവരും ഇതിന്. പയ്യാനക്കൽ ചക്കുംകടവ് സ്വദേശി അൻവറിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
രാമനാട്ടുകര കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് അൻവറിനെ പിടികൂടിയത്. ആന്ധ്രയിലെ വിജയവാഡയിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്. ഉത്സവ സീസൺ ലക്ഷ്യമാക്കി എത്തിച്ച ലഹരിമരുന്നാണെന്ന് എക്സൈസ് പറയുന്നു.