സുരേഷ് ഗോപി എം പി യുടെ വിവാദ വിഷുക്കൈനീട്ടത്തിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ.തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കൾ അവിടെ നടന്ന ആ ചടങ്ങ് നിർവഹിച്ചതെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഇവർ പറഞ്ഞു .വിഷുക്കൈനീട്ടം നൽകുന്ന സുരേഷ് ​ഗോപിയുടെ കാലിൽ നിരവധിപേർ വരിയായി നിന്ന് തൊട്ടുവണങ്ങുന്ന വീഡിയോ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

കുറിപ്പിന്റെ പൂർണരൂപം

പ്രിയ സുരേഷ് ഗോപീ, അങ്ങ് കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്, സിനിമ ലൊക്കേഷനിൽ മറ്റോ ആണെന്ന് കരുതിയോ? തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കൾ അവിടെ നടന്ന ആ ചടങ്ങ് നിർവഹിച്ചത്. ഏതെങ്കിലും രണ്ടു പുരുഷന്മാർക് ആ പറയപ്പെട്ട കൈനീട്ടം കൊടുക്കാമായിരുന്നില്ലേ? അങ്ങയുടെ കാൽ ആ സ്ത്രീകൾ പിടിച്ചപ്പോൾ ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ, തമ്പ്രാൻമാരുടെ കാലമൊക്കെ കഴിഞ്ഞു ശ്രീ. സുരേഷ് ഗോപീ, ചെയ്തത് തെറ്റായിപ്പോയെന്നെങ്കിലും ഒന്ന് പറയൂ താരമേ..

Leave a Reply

Your email address will not be published. Required fields are marked *