കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സംസ്ഥാനത്ത് മത സൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നുവെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയേൽ. അത്തരം ശക്തികൾക്ക് കീഴടങ്ങരുത്. അടുത്ത കാലത്തെ പ്രതിസന്ധികൾ മനസ്സുകളെ അകറ്റുന്നു. എന്നും മത സൗഹാർദം ഉയർത്തിപ്പിടിച്ചു മാതൃകയാകണമെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു. കോഴിക്കോട് താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ നടന്ന പെസഹാ പ്രാർത്ഥനകൾക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *