എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാരൂഖ് സൈഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി. കോഴിക്കോട്ടെ പോലീസ് ക്യാമ്പിൽ കേസിലെ സാക്ഷികളെ ഉൾപ്പെടെ എത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തുന്നത്. എഡിജിപി എം ആര്‍ അജിത് കുമാറും ഐ ജി നീരജ് കുമാര്‍ ഗുപ്തയും ക്യാമ്പിലെത്തിയിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘം സാക്ഷികളിൽ നിന്ന് ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ദൃസാക്ഷികളുടെ മൊഴി അനുസരിച്ച് ട്രെയിനിന് തീ വെക്കുന്ന സമയത്ത് പ്രതി ധരിച്ചിരുന്നത് ചുകന്ന ഷർട്ടായിരുന്നു. എന്നാൽ കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാളുടെ വസ്ത്രം വേറെയായിരുന്നു എന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ട്രെയിനിനകത്ത് വെച്ച് ഇയാൾ സ്വമേധയാ വസ്ത്രം മാറിയോ അതോ ആരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

അതേ സമയം, എലത്തൂർ ട്രെയിൻ തീവെയ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസലിലെ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ പീതാംബരനാണ് മൂന്നാം ക്ലാസ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കാനായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *