മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ. അജിത് കുമാർ പക്കാ ക്രിമിനൽ ആണെന്നും അജിത് കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നുവെന്നും പി വി അൻവർ വിമർശിച്ചു.

അജിത്‌ കുമാറിനെതിരെ നേരത്തെ നടപടി വേണമായിരുന്നു, പിണറയി മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാർ സുരക്ഷിതനാണെന്നും പി വി അൻവർ പറഞ്ഞു. പി വിജയൻ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അജിത് കുമാർ കാക്കി ധരിക്കുന്നത് പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണെന്നും അൻവർ പറഞ്ഞു . വേലി തന്നെ വിളവ് തിന്നുന്ന കാലമാണിത്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. നിലമ്പൂർ തെരഞ്ഞെടുപ്പിൽ മുന്നൊരിക്കലും ഇല്ലാത്ത ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കും.

എസ്എഫ്ഐ ഒ കേസിൽ ഒരു ചുക്കും നടക്കില്ല. ഇപ്പോൾ നടക്കുന്നതെല്ലാം നാടകമാണ്. പൊലീസ് സേന ഇപ്പോഴും ഭരിക്കുന്നത് എം ആർ അജിത്ത് കുമാർ. വ്യാജ മൊഴി കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. ഇതിലാണ് പി വി അൻവറിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *