നിതിൻ രാജിൻ്റെ കുടുംബത്തിന് വീട് നിർമിക്കാനുള്ള ആദ്യഘട്ട തുക കൈമാറി കോൺഗ്രസ്. പ്രതിപക്ഷ നേതാവിന് വേണ്ടി മുൻമന്ത്രി വി എസ് ശിവകുമാറാണ് തുക കൈമാറിയത്. വീട് പണി ആരംഭിച്ചതിന് ശേഷം രണ്ടാം ഘട്ട തുക നൽകുമെന്നും സതീശൻ അറിയിച്ചിരുന്നു. കുടുംബത്തെ സന്ദർശിച്ച വേളയിലാണ് പ്രതിപക്ഷ നേതാവ് സഹായം വാ​ഗ്ദാനം ചെയ്തത്.

സഹായം കൈമാറിയതിന് പിന്നാലെ കേസിലെ പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് വി.എസ്. ശിവകുമാർ ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ടെങ്കിലും തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നും മാതൃകാപരമായ നടപടികൾ കേസിൽ ആവശ്യമാണെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.

നിതിൻ രാജിൻ്റെ കുടുംബത്തെ സഹായിക്കാനും വീട് നിർമ്മിച്ചു നൽകാനും കോൺഗ്രസ് തീരുമാനമെടുത്തിരുന്നു. പാർട്ടി തന്നെ വീട് നിർമാണം പൂർത്തീകരിക്കുമെന്നും ഘട്ടം ഘട്ടമായി ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. കേസ് അട്ടിമറക്കാൻ സാധ്യതയുണ്ട്. നിയമസഹായത്തിന് വേണ്ട നടപടികൾ സ്വീകരിച്ചതായി കെ.സി. വേണുഗോപാൽ എം.പി കുടുംബത്തെ അറിയിച്ചു. രണ്ട് അഭിഭാഷകർ കേസിന് വേണ്ട നിയമസഹായം നൽകുമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം കേസിൽ ആവശ്യമാണെന്നും വി.എസ്. ശിവകുമാർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *