ഗസ്സ: ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വന്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം നടത്തിയ ആക്രമണം മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇസ്രായേല്‍ പ്രതിരോധസേന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുറോപ്യന്‍ ആശുപത്രിയില്‍ നടത്തിയ ആക്രമണം സിന്‍വാറിനെ ലക്ഷ്യമിട്ടുള്ളതാണെന്ന ന്യായമാണ് ഇസ്രായേല്‍ നിരത്തുന്നത്. എന്നാല്‍, സിന്‍വാര്‍ യുറോപ്യന്‍ ആശുപത്രിയില്‍ ഉണ്ടെന്നതിന് ഒരു തെളിവും ഈ നിമിഷം വരെ ഇസ്രായേല്‍ പുറത്തുവിട്ടിട്ടില്ല. ഖാന്‍ യൂനിസിലെ ആശുപത്രിയില്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടിട്ടുണ്ട്.
