സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്ന് തുടക്കം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനുള്ള അപേക്ഷ ഇന്നുമുതല്‍ സമര്‍പ്പിച്ചു തുടങ്ങാം. വൈകിട്ട് 4 മണി മുതല്‍ ആണ് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുക. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖേനയാണ് പ്രവേശന നടപടികള്‍ നടക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്‌ക്കുകളും പ്രവര്‍ത്തിക്കും. ഈ മാസം 20 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക. ഈ മാസം ഇരുപത്തിനാലിന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. തുടര്‍ന്ന് മൂന്ന് ഘട്ടങ്ങളിലായി പ്രധാന അലോട്ട്‌മെന്റ് നടക്കും. ജൂണ്‍ 18ന് ക്ലാസുകള്‍ തുടങ്ങാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
അപേക്ഷകര്‍ക്ക് സ്വന്തമായോ,അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആണ്. ട്രയല്‍ അലോട്ട്മെന്റ് മേയ് 24നും ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 2നുമാണ്.