ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുണ്ടായിരുന്ന അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്, മുകുള്‍ വാസ്നിക്, ജയ്റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്.
പാർട്ടി തലത്തിലും മുന്നണി തലത്തിലും നടന്ന വിശദമായ ചർച്ചകൾക്ക് ശേഷമാണ് വി ഡി സതീശനെ ഈ പദവിയിലേക്ക് നിശ്ചയിച്ചത്. പുതിയ മന്ത്രിസഭാ രൂപീകരണവും സത്യപ്രതിജ്ഞാ ചടങ്ങുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.
