ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 72 ദിവസത്തിന് ശേഷമാണ് രോഗബാധിതരുടെ എണ്ണം ഇത്രയധികം കുറയുന്നത്. 1.19 ലക്ഷം പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9.73 ലക്ഷമായി.

3,921 മരണമാണ് കോവിഡ് മൂലം സംഭവിച്ചത്. ഇതില്‍ 2,800 മരണവും മഹാരാഷ്ട്രയിലാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 2,300 മരണവും പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് നിരക്ക് വര്‍ദ്ധിച്ചത്. രാജ്യത്ത് ഇതുവരെ 3.74 ലക്ഷം പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്.കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍. ഭക്ഷണശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. കടയില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്റെ പകുതി പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. ബാര്‍ബര്‍ ഷോപ്പുകള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തനം പുനരാരംഭിക്കാം

Leave a Reply

Your email address will not be published. Required fields are marked *