കെപിസിസി ആസ്ഥാനമടക്കം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി വിമര്‍ശിച്ച് കെ.മുരളീധരന്‍ എം..പി.രംഗത്ത്.തെരുവില്‍ നേരിട്ടാല്‍ തിരിച്ചും നേരിടുമെന്ന് മുരളീധരൻ പറഞ്ഞു .വിമാനത്തിൽ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മാത്രം മുഴക്കിയാണ് പ്രതിഷേധിച്ചത്. വാക്കുകളിലൂടെ മാത്രമുള്ള ഈ പ്രതിഷേധം തെറ്റല്ല. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ വിമാനത്തിനകത്ത് ഇ.പി ജയരാജന്‍ ചവിട്ടി. ഇ. പിക്കെതിരെ കേസ് എടുക്കണം. കേരള പോലീസ് കേസ് എടുക്കുമെന്ന് തോന്നുന്നില്ല. കേന്ദ്ര ആദ്യന്തര മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ക്ക് പരാതി നല്‍കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.ഗാന്ധിപ്രതിമയുടെ തല സി.പി.എമ്മുകാര്‍ വെട്ടി. അവര്‍ ആര്‍ എസ് എസിന് തുല്യമാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കും എന്ന് സി.പി.എം പറയുന്നു. ആഭ്യന്തര വകുപ്പ് പരാജയമെന്നതിന് തെളിവാണിത്. വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ കാണിച്ചത് ജനവികാരമാണ്. ആയുധമില്ലാതെ മുദ്രാവാക്യം മാത്രം വിളിക്കുകയായിരുന്നു. അവരെ പാര്‍ട്ടി സംരക്ഷിക്കും.
തെരുവില്‍ നേരിട്ടാല്‍ തിരിച്ചും നേരിടും. പ്രതിപക്ഷത്ത് ഇരിക്കുന്നവരാണ് ഞങ്ങള്‍. നാട്ടില്‍ സമാധാനം ഉണ്ടാക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമല്ല.മുരളീധരൻ പറഞ്ഞു.