ലഖ്‌നൗ: യുപിയിലെ ഭദോഹിയില്‍ വിവാഹ ചടങ്ങിനിടെ വരന്‍ മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്നും പിന്‍മാറി. സിറ്റി കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഫട്ടുപൂര്‍ പ്രദേശത്തെ താമസക്കാരിയായ ഷീലാദേവിയുടെ മകള്‍ പിങ്കിയും ജൗന്‍പൂര്‍ ജില്ലയിലെ ജയറാംപൂര്‍ സ്വദേശിയായ ഗൗതമുമായുള്ള വിവാഹമാണ് മുടങ്ങിയത്. ബുധനാഴ്ച രാത്രി വിവാഹ ഘോഷയാത്ര എത്തിയപ്പോള്‍ വരന്‍ മദ്യലഹരിയിലായിരുന്നുവെന്നും സ്റ്റേജില്‍ നിന്ന് അസഭ്യം പറയുകയായിരുന്നുവെന്നും വധുവിന്റെ ബന്ധുക്കള്‍ പറയുന്നു.
ഇത് കണ്ട് ചിലര്‍ സ്റ്റേജിലെത്തിയപ്പോള്‍ വരന്‍ ഇറങ്ങിപ്പോയതായി വധുവിന്റെ അമ്മ ഷീലാദേവി പറഞ്ഞു. തുടര്‍ന്ന് സ്റ്റേജിന് പിന്നില്‍ കഞ്ചാവ് വലിക്കുന്നതാണ് കണ്ടത്.ഇതില്‍ പ്രകോപിതയായ വധു വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
