ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സൈക്കിള്‍ യാത്ര.കായംകുളത്ത് മുക്കടയില്‍ നിന്ന് രാജ്ഭവന്‍ വരെ നൂറ് കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര ചെയ്താണ് പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് യാത്ര ഉദ്ഘാടനം ചെയ്തു. ബി.വി. ശ്രീനിവാസും യാത്രയെ അനുഗമിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യാത്രയില്‍ പിന്നീട് അണിച്ചേരും.
രാജ്യത്തെ സാധാരണക്കാരനു വേണ്ടി സാധാരണക്കാർ നടത്തുന്ന പ്രക്ഷോഭമാണ് ഇന്ന് കായംകുളത്ത് നിന്ന് യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ പ്രസിഡൻ്റ് BV ശ്രീനിവാസ് ഫ്ലാഗ് ഓഫ് ചെയ്ത രാജ്ഭവനിലേക്കുള്ള സൈക്കിൾ റാലിയെന്ന് ഷാഫി പറഞ്ഞു.
ഇന്ധനത്തിൻ്റെ അടിസ്ഥാന വിലയേക്കാൾ നികുതി കൊടുക്കേണ്ടി വരുന്ന ഓരോ ഇന്ത്യക്കാരൻ്റെയും പ്രതിഷേധത്തിൻ്റെ പ്രതീകമാണ് ഈ സമരമെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതി.