കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ധനമന്ത്രി തന്റെയും തന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെയും കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ ഇപ്പോള്‍ സമ്പദ്വ്യവസ്ഥയുടെ രക്ഷയ്ക്കായി ഗ്രഹങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണെന്നാണ് ചിദംബരം പരിഹസിച്ചത്. സ്പേസ് ടെലിസ്‌കോപ്പുമായി ബന്ധപ്പെട്ട് നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതിനെതുടര്‍ന്നാണ് ചിദംബരം മറുപടിയുമായി രംഗത്തുവന്നത്.

‘പണപ്പെരുപ്പം 7.01 ശതമാനവും തൊഴിലില്ലായ്മ 7.8 ശതമാനവുമായ ദിവസം ധനമന്ത്രി വ്യാഴത്തിന്റെയും പ്ലൂട്ടോയുടെയും യുറാനസിന്റെയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തതില്‍ ഞങ്ങള്‍ക്ക് അത്ഭുതമില്ല.

തന്റെയും സാമ്പത്തിക ഉപദേഷ്ടാക്കളുടെയും കഴിവുകളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ സമ്പദ്വ്യവസ്ഥയുടെ രക്ഷയ്ക്കായി ഗ്രഹങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണ്. പുതിയൊരു സാമ്പത്തിക ജോത്സ്യനേക്കൂടി ധനമന്ത്രി നിയമിക്കട്ടെ’- ചിദംബരം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *