സംവിധായകനും നിര്‍മ്മാതാവുമായ അരോമ മണി (65) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. 63ഓളം ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് വിടവാങ്ങിയത്. ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബനറുകളില്‍ ആണ് നിര്‍മ്മാണം ചെയ്തത്.

1977ല്‍ റിലീസ് ചെയ്ത മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യനിര്‍മാണ സംരംഭം. അദ്ദേഹം നിര്‍മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായ ആര്‍ട്ടിസ്റ്റ് ആണ് അവസാന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *