മകന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി മേരി (52 ) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 1ന് പുലര്‍ച്ചെ വീട്ടില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മേരിയെ മകന്‍ കിരണ്‍ കത്തി ഉപയോഗിച്ചു കുത്തിയത്. ആഴത്തിലുള്ള കുത്തില്‍ കുടല്‍മാല പുറത്തുവന്നിരുന്നു.

സംഭവ സമയത്ത് കിരണും മാതാവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടില്‍ പലപ്പോഴും വഴക്ക് പതിവായിരുന്നു. മേരിയെ കുത്തിയ കാര്യം കിരണ്‍ ബന്ധു വീടുകളിലും അയല്‍ വീടുകളിലും അറിയിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ല. പിന്നീട് കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്.

ആഴത്തിലുള്ള കുത്തില്‍ കുടല്‍ പുറത്തുവന്ന് മേരി അത്യാസന്ന നിലയിലായിരുന്നു. അങ്കമാലി എല്‍.എഫ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മേരിയുടെ തലയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. മകന്‍ കിരണിനെ (27) നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കിരണ്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്. അടിപിടി കേസുകളിലും മാല മോഷണ കേസുകളിലും പ്രതിയായ കിരണ്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *