കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ചരിത്രപരമായ ദൗത്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വളരെ വലിയ പിന്തുണയാണ് യാത്രയ്ക്ക് ലഭിക്കുന്നത്. ബിജെപിയുടെ വിമർശനങ്ങൾ അവർ ഈ യാത്രയെ അത്രത്തോളം ഭയക്കുന്നുവെന്നതിന്റെ തെളിവാണ്. എന്നാൽ സിപിഎം എന്തുകൊണ്ടാണ് യാത്രയെ വിമർശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ആരൊക്കെ രാഹുൽഗാന്ധിക്കെതിരെ നുണങ്ങൾ പ്രചരിപ്പിച്ചാലും ആരാണ് രാഹുൽ ഗാന്ധിയെന്ന് ജനങ്ങൾക്ക് കൃത്യമായറിയാം. പദയാത്ര കേരളത്തിലേക്ക് കടന്നതോടെ രാഹുൽ ഗാന്ധിയുടെ നിഷ്കളങ്കതയും സത്യസന്ധതയും ജനങ്ങൾക്ക് ബോധ്യമായെന്നും സിപിഎമ്മിന്റെയും ബിജെപിയുടെയും കള്ളക്കളികൾ വെളിച്ചത്താകുമെന്ന അങ്കലാപ്പാണ് ഇരുവർക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *