മോഷ്ടിക്കാനായി സ്കൂളിൽ കയറിയ കള്ളന് ഒന്നും കിട്ടാത്തതിനെ തുടർന്ന് സ്‌കൂളിലെ അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ച് സ്ഥലം വിട്ടു.കണ്ണൂര്‍ ജില്ലയിലെ താണക്കടുത്ത മുഴത്തടം ഗവ. യു പി സ്‌കൂളിലാണ് സംഭവം. ഇതിനടുത്തുതന്നെ പ്രവര്‍ത്തിക്കുന്ന അങ്കണവാടി, പ്രി-പ്രൈമറി വിഭാഗം, ഹെഡ്മാസ്റ്റരുടെ ഓഫീസ് എന്നിവയുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്. ഇവിടെനിന്ന് കാര്യമായൊന്നും നഷ്ടപ്പെട്ടില്ല.
കഴിഞ്ഞദിവസം പ്രഭാത് ജങ്ഷനടുത്തുള്ള ബാലവാടിയിലും സമാനമായ കവര്‍ച്ച നടന്നു.ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *