ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിടചൊല്ലി രാജ്യം. സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനില്‍ എത്തിയാണ് ദേശീയ നേതാക്കള്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചത്. സോണിയാ ഗാന്ധി, പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കപില്‍ സിബല്‍, മനീഷ് സിസോദിയ, പി. ചിദംബരം, കനിമൊഴി, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, ജയറാം രമേശ്, ഉദയനിധി സ്റ്റാലിന്‍, അശോക് ഗെഹലോട്ട്, ശരദ് പവാര്‍, വിയറ്റ്നാം, ഫലസ്തീന്‍, ചൈനീസ് അംബാസഡര്‍മാര്‍ അന്തിമോപചാരമര്‍പ്പിച്ചു.

യെച്ചൂരിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമെന്ന് ശരദ് പവാര്‍ പറഞ്ഞു. പാര്‍ലമെന്റിനെ മാസ്മരിക സ്വാധീനത്തിലാക്കിയ നേതാവായിരുന്നു യെച്ചൂരിയെന്ന് കപില്‍ സിബലും വരും തലമുറകള്‍ക്ക് രാഷ്ട്രീയ പാഠപുസ്തകമെന്ന് കനിമൊഴിയും അനുസ്മരിച്ചു.

പൊതുദര്‍ശനത്തിന് ശേഷം എകെജി ഭവനില്‍നിന്ന് വിലാപയാത്ര ആരംഭിച്ചു. അശോക റോഡ് വരെയുള്ള വിലാപയാത്രക്ക് ശേഷം മൃതദേഹം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി എയിംസിന് കൈമാറും.പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എംഎ ബേബി, എംവി ഗോവിന്ദന്‍, കേരളത്തിലെ മന്ത്രിമാര്‍ തുടങ്ങിയവര്‍ വിലാപയാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *