അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ അപകട സാധ്യതയുള്ളതിനാൽ ജില്ലയിലെ പുഴകളിലൊന്നും ജനങ്ങൾ ഇറങ്ങാൻ പാടില്ലായെന്ന് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.
മലയോര മേഖലകളിലെ ഉൾവനങ്ങളിൽ കനത്ത മഴ ഉണ്ടാകുന്നതിനാൽ നദികളിൽ കുത്തൊഴുക്കു കൂടിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഇത്തരം പ്രദേശങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കണം.

നിരോധനം കർശനമായി നടപ്പാക്കുന്നതിൽ പൊലീസിനോടും ഫയർ ആൻഡ് റസ്ക്യൂ ടീമിനോട് സഹകരിക്കുകയും മലയോര പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളും ഇക്കാര്യത്തിൽ സഹായിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *