കോട്ടയത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയുടെ കൈവിരലുകള്‍ അറ്റു.കാണക്കാരി റെയില്‍വേ ക്രോസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മഞ്ജുവിനെയാണ് ഭര്‍ത്താവ് പ്രദീപ് വെട്ടിയത്.മഞ്ജുവിന്‍റെ രണ്ട് കയ്യും പ്രദീപ് വെട്ടുകയായിരുന്നു.മദ്യപിച്ച് ഭാര്യയുമായി പ്രദീപ് വഴക്കുണ്ടാക്കുന്നത് പതിവാണെന്നും ഇന്ന് രാവിലെയും സമാനമായി വഴക്ക് നടന്നതായും നാട്ടുകാര്‍ പറയുന്നു. നാട്ടുകാരാണ ് മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അക്രമമെന്നാണ് പ്രാഥമിക വിവരം. മഞ്ജുവിന അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി,അക്രമം തടഞ്ഞ ഇളയ പെൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *