തിരുവനന്തപുരം: ദേവസ്വം മന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. ശബരിമലയിലെ ബുക്കിങ് സംവിധാനവുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. ശബരിമല വിഷയത്തില്‍ ഒരിക്കല്‍ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദര്‍ശനത്തിന് സ്‌പോട് ബുക്കിങ് അനുവദിക്കണമെന്നുമാണ് ജനയുഗത്തിലെ ലേഖനത്തിലുള്ളത്. ദുശാഠ്യങ്ങള്‍ ശത്രു വര്‍ഗ്ഗത്തിന് ആയുധം ആക്കരുതെന്നും സെന്‍സിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തില്‍ കൊണ്ടുചാടിക്കുമെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *