
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കുന്ദമംഗലം ബ്രാഞ്ചിന്റെ പ്രവർത്തനമാരംഭിച്ചു.
കാരന്തൂർ ബി എസ് ആർക്കേഡ് ( റോയൽ എൻഫീൽഡ്) ഷോറൂമിന്റെ മുൻവശത്തായി ബാങ്ക് പ്രവർത്തനം തുടങ്ങിയത്.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നമ്മൽ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ, വാർഡ് മെമ്പർ ഷാജി ചോലക്കൽ മീത്തൽ തുടങ്ങിയവർ വിശിഷ്ടതിഥികളായി പങ്കെടുത്തു.പരിപാടിയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര എറണാകുളം സോണൽ മാനേജർ ഷിബു ജേക്കബ് , കുന്ദമംഗലം ബ്രാഞ്ച് മാനേജർ അഖിൽ കെ എം എന്നിവരും മറ്റ് പ്രമുഖരും സംബന്ധിച്ചു . ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കേരളത്തിലെ 55ാം മത്തെ ബ്രാഞ്ചും,കോഴിക്കോട് ജില്ലയിലെ നാലാമത്തെ ബ്രാഞ്ചുമാണ് കാരന്തൂരിൽ പ്രവർത്തനമാരംഭിച്ചത്.