എൽദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന കേസിൽ ചോദ്യവുമായി ഹൈക്കോടതി. ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമാണോ നടന്നതെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എംഎൽഎയുടെ ജാമ്യം റദ്ദാക്കണണെന്ന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.

പരാതിക്കാരിയെ ആത്മഹത്യ മുനമ്പിൽവച്ച് തള്ളിയിടാൻ എംഎൽഎ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സിനിമാ കഥ പോലെ കാര്യങ്ങൾ തോന്നുന്നുവെന്ന് കോടതി പ്രതികരിച്ചപ്പോൾ നടന്ന സംഭവമെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ആദ്യ പരാതിയിൽ ലൈംഗിക പീഡനമുണ്ടായിരുന്നോ എന്ന് കോടതി ചോദിച്ചു. ഇല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *