കോഴിക്കോട്: കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഡ്യ റാലിക്ക് കോഴിക്കോട് ബീച്ചിൽ വേദി അനുവദിക്കാത്തതിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. പലസ്തീൻ ഐക്യദാർഡ്യ റാലിക്ക് അനുമതി നിഷേധിച്ചതിന്റെ പേരിലുളള ആരോപണങ്ങൾ പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ ജാള്യത മറയ്ക്കാനെന്ന് മന്ത്രി കോഴിക്കോട്ട് പറഞ്ഞു . കോൺഗ്രസിന്റെ ഇരട്ടത്താപ്പ് മറയ്ക്കാനാണ് ആരോപണങ്ങളിലൂടെ ശ്രമിക്കുന്നത് .കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി നേരത്തെ നിശ്ചയിച്ചതാണ്, 25 ദിവസം മുൻപ് അവിടെ ബുക്ക് ചെയ്തിരുന്നു . ഒരു പരിപാടിക്ക് രണ്ടുദിവസം മുൻപല്ല വേദി തീരുമാനിക്കേണ്ടത്, കോൺഗ്രസിന് വേണമെങ്കിൽ മറ്റെവിടെയെങ്കിലും പരിപാടി നടത്താമല്ലോ എന്നും റിയാസ് കൂട്ടിച്ചേർത്തു. സർക്കാർ പരിപാടി കുളമാക്കാനാണ് കോൺഗ്രസ് ശ്രമമെന്നും കോഴിക്കോട്ട് അദ്ദേഹം പറഞ്ഞു. അതേ സമയം കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഡ്യ റാലിക്ക് വേദി അനുവദിക്കാത്തതിൽ ജില്ലാ കളക്ടറും വിശദീകരണം നൽകി . നവ കേരള സദസ്സ് നിശ്ചയിച്ച വേദിയിൽ റാലി നടത്തരുത് എന്നാണ് കോൺഗ്രസിന് നൽകിയ നിർദ്ദേശം എന്ന് കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. നവ കേരള സദസിന്റെ മുന്നൊരുക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് പലസ്തീൻ റാലിക്ക് ബീച്ചിലെ വേദിയ്ക്ക് അനുമതി നൽകാതിരുന്നത് . സ്റ്റേജ് ഒരുക്കാനും മറ്റും ആവശ്യമായ സ്ഥലത്ത് പരിപാടി നടത്തരുതെന്ന് മാത്രമാണ് പറഞ്ഞത് , ബീച്ചിൽ മറ്റൊരിടത്ത് നടത്താൻ തടസമില്ലെന്നും കളക്ടർ അറിയിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
