കൊച്ചി: കോഴിക്കോട് കുന്ദമംഗലം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ റീപോളിംഗ് നടത്താൻ ഹൈക്കോടതി ഉത്തരവ്. കൗണ്ടിംഗിനിടയൽ എസ്എഫ്‌ഐ പ്രവർത്തകർ ബാലറ്റ് പേപ്പർ നശിപ്പിച്ച ബൂത്ത് നമ്പർ രണ്ടിൽ റീപോളിംഗ് നടത്താനാണ് ഹൈക്കോടതി ഉത്തരവ്. എംഎസ്എഫ് – കെഎസ്‌യു പ്രവർത്തകർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ടി ആർ രവിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടാബുലേഷൻ രേഖകൾ ഹൈക്കോടതി നിർദേശ പ്രകാരം ഹാജരാക്കുകയും ഇവ പരിശോധിക്കുകയും ചെയ്തിരുന്നു. കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം വോട്ട് എണ്ണുന്നതിനിടെയാണ് എസ്.എഫ്.ഐ – യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. തുടർന്ന് കോളജ് അധികൃതർ 10 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. കോളജ് അധികൃതർ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ട് നിൽക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എസ്.എഫ് പ്രവർത്തകർ കുന്ദംഗലത്ത് ഏകദിന ഉപവാസവും സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *