കാബിനറ്റിലേക്ക് വിശ്വസ്തരെ പ്രഖ്യാപിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ നിന്നുള്ള യുഎസ് സെനറ്ററായ മാർക്കോ റൂബിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാകും. പുതുതായി പാർട്ടിയിലെത്തിയ തുൾസി ഗബാർഡ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറാകും.ട്രംപിന്റെ വിശ്വസ്തനും ഫ്ലോറിഡയിൽ നിന്നുള്ള ജനപ്രതിനിധിയുമായ മാറ്റ് ഗേറ്റ്സ് പുതിയ അറ്റോർണി ജനറലാകും. ക്രിസ്റ്റി നോം ആഭ്യന്തര പൊളിറ്റിക്കൽ സെക്രട്ടറിയാകും.ഇതുകൂടാതെ ട്രംപിന്റെ കാബിനറ്റിൽ ഇലോൺ മസ്കും. മസ്കിനൊപ്പം ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമായ വിവേക് രാമസ്വാമിയുമുണ്ടാകും. പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (DOGE) ചുമതലയായിരിക്കും ഇവർക്ക്.അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവുകൾ നിയന്ത്രിക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക എന്നിവ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ ചുമതലകളിൽ ഉൾപ്പെടുന്നു. നേരത്തെ പ്രസിഡൻ്റ് സ്ഥാനാർഥിത്വത്തിലേക്ക് വിവേക് രാമസ്വാമിയെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ട്രംപിനായി വിവേക് വഴിമാറുകയായിരുന്നു.അതേസമയം വൈറ്റ് ഹൗസിലെത്തിയ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ജോ ബൈഡൻ സ്വീകരിച്ചു . അടുത്ത വർഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഇരു നേതാക്കളും രാജ്യത്തിന് ഉറപ്പ് നൽകിയതായി അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Related Posts
ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്; നടപടി ജനിതക മാറ്റം
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്.
January 5, 2021
‘രക്തരൂക്ഷിത ദിനം’ മ്യാന്മാറില് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 38
മ്യാന്മാറില് സൈനിക അട്ടിമറിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നുള്ള വെടിവെപ്പില്‍ കൂടുതല്‍ പേര് കൊല്ലപ്പെട്ടു. ഇന്നലെ മാത്രം
March 4, 2021
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു; ഈജിപ്ത് മുൻകൈയെടുത്ത് കൊണ്ടുവന്ന വെടിനിർത്തൽ
May 21, 2021
ഡെല്‍റ്റ വകഭേദം കണ്ടെത്തിയത് 85 രാജ്യങ്ങളില്‍; അപകടകാരിയായ വകഭേദമെന്നും
ലോകത്തെ 85 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുളള ഡെല്‍റ്റ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ
June 24, 2021
ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതി ഡെറക് ചൗവിന്
കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഡെറക്
June 26, 2021