മുനമ്പത്ത് നിയമാനുസൃതമായി താമസിച്ച് വരുന്ന ഒരാളെയും കുടിയൊഴിപ്പിക്കരുതെന്ന് പ്രമുഖ മുസ്‌ലിം പണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.കോഴിക്കോട്ട് നടന്ന കെ. എൻ. എം സമാധാന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവൻ മുസ്‌ലിം സംഘടനകളുടെയും അഭിപ്രായമാണിതെന്നും അദ്ദേഹം പറഞ്ഞു.പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ വിളിച്ച് ചേർത്ത മുസ്ലിം സംഘടനാ നേതൃയോഗം ഒന്നിച്ചെടുത്ത തീരുമാണത്. കെ. എൻ. എം സംസ്ഥാന പ്രസിഡൻറ് ടി. പി അബ്ദുല്ലക്കോയ മദനി നേരത്തെ ഇക്കാര്യം പ്രഖ്യാപിക്കുകയും കഴിഞ്ഞ ദിവസം അത് പത്രസമ്മേളനത്തിൽ ആവർത്തിച്ച് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ മുനമ്പം പ്രശ്നം ഉയർത്തിക്കാട്ടി ഇസ്ലാമിലെ മനുഷ്യോപകാരപ്രദവും മനോഹരവുമായ വഖഫ് സംവിധാനത്തിന്നെതിരിൽ അനാവശ്യ വിമർശനങ്ങളുയർത്തിവിടുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാനാജാതി മനുഷ്യർക്കും കന്നുകാലികൾക്കും പക്ഷികൾക്കും പോലും കുടി വെള്ളം ലഭ്യമാക്കാൻ വഖഫ് സ്വത്തുക്കളുപയോഗിച്ച് സൗകര്യമേർപ്പെടുത്തിയ മുസ്ലിം ഖലീഫമാരുടെ ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു. പാർലിമെൻ്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലിൽ വഖഫ് സംവിധാനത്തെ തകർക്കുന്ന നിരവധി നിർദ്ദേശങ്ങളുള്ളത് കൊണ്ടാണ് മുസ്ലിംകൾ എതിർക്കുന്നത്. കേന്ദ്ര വഖഫ് ബില്ലും മുനമ്പം പ്രശ്നവും വ്യത്യസ്ഥങ്ങളായ രണ്ട് വിഷയങ്ങളാണ്. അത് രണ്ടും കൂട്ടിക്കെട്ടുന്നത് ശരിയല്ലെന്നും മുസ്ലിംകൾ മുനമ്പം നിവാസികളോടൊപ്പമാണെന്നും മുനമ്പം സമര പന്തൽ സന്ദർശിച്ച് അവരോട് ഐക്യദാർഡ്യമറിയിച്ച ഡോ.ഹുസൈൻ മടവൂർ വിശദീകരിച്ചു. മദീനാ ഇമാം ഉദ്ഘാടനം ചെയ്ത മഹാസമ്മേനത്തിൽ മുസ്‌ലിം സമുദായം ഒന്നടങ്കം മുനമ്പം നിവാസികളോടൊപ്പമാണെന്ന പ്രഖ്യാപനം ഏറെ ശ്രദ്ധേയമായി. മുനമ്പത്തേത് മനുഷ്യരുടെ പ്രശ്നമാണ്. അത് സമുദായങ്ങൾ തമ്മിലുള്ള പ്രശ്നമല്ല. ഈ വിഷയം വർഗ്ഗീയതക്കും സാമുദായിക ധ്രുവീകരണത്തിന്നും വേണ്ടി പയോഗിക്കുന്ന കേന്ദ്രങ്ങൾക്കുള്ള ശക്തയായ താക്കീതായി മടവൂരിൻ്റെ പ്രഖ്യാപനം.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020