മുസ്ലീം ലീഗ് വര്‍ഗീയ പ്രചാരകരായി മാറുന്നുവെന്നും സമാധാനം ആഗ്രഹിക്കുന്ന അണികളെ തീവ്രവാദികള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.ലീഗ് ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള വര്‍ഗീയ സംഘടനകളുമായി കൂട്ടുചേര്‍ന്നു സാമൂഹ്യ ഐക്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയത്തിനുവേണ്ടി മതം ഉപയോഗിക്കുന്നത് ശരിയല്ല. വഖഫ് സമ്മേളനത്തില്‍ ലീഗ് നേതാക്കള്‍ നടത്തിയത് കടുത്ത വര്‍ഗീയ പ്രചാരണമാണ്’. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ സംഘപരിവാറും ഇസ്ലാമിസ്റ്റുകളും ശ്രമിക്കുകയാണെന്നും ഇതിനായി നവമാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു

Leave a Reply

Your email address will not be published. Required fields are marked *