തലച്ചുമടെടുക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ഹൈക്കോടതി.യന്ത്രങ്ങളില്ലാത്ത കാലത്തെ തൊഴിൽ സംവിധാനം ഇപ്പോഴും തുടരുന്നത് ശരിയല്ല. ചിലർ ചുമട്ട് തൊഴിലാളികൾ അങ്ങനെ തുടരണമെന്ന് ആഗ്രഹിക്കുന്നു. അതിന് പിന്നിൽ സ്വാർത്ഥ താൽപര്യങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി ഇതിന് അനുമതി നല്‍കുന്ന ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ആക്ട് പഴയ കാലത്തിന്റെ അവശിഷ്ടമാണെന്നും കോടതി പറഞ്ഞു. ഇത്തരം തൊഴില്‍ ചെയ്യുന്നവരുടെ ദുരിതത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

”തലച്ചുമട് എടുക്കല്‍ അവസാനിപ്പിക്കേണ്ടതാണ്, അതൊരു മനുഷ്യ വിരുദ്ധമായ പ്രവൃത്തിയാണ്. പൗരന്മാരെ ഈ ദുരിതത്തിലേക്കു വിട്ടുനല്‍കാന്‍ നമുക്കെങ്ങനെ കഴിയും? – ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

പാവപ്പെട്ടവരാണ് ലോഡിങ് തൊഴിലാളികളായി വരുന്നത്. അവര്‍ക്കു മറ്റു ജോലികള്‍ ചെയ്യാനാവില്ല. ഇത് നിക്ഷിപ്ത താത്പര്യക്കാര്‍ മുതലാക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

വലിയ ഭാരം തലയിലോ ശരീരത്തിലോ ദീര്‍ഘകാലം ചുമക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. പേശികളെയും അസ്ഥികളെയും അതു ബാധിക്കും. നട്ടെല്ലിനു വരെ അതു ക്ഷതമുണ്ടാക്കും. ലോകത്ത് എവിടെയും സ്വന്തം പൌരന്മാരെക്കൊണ്ട് ഇത്തരം പ്രവൃത്തി ചെയ്യിക്കുന്നുണ്ടാവില്ല. അവര്‍ ഒന്നുകില്‍ യന്ത്രങ്ങള്‍ ഉപയോഗിക്കും, അല്ലെങ്കില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവരും.- കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *