കൊച്ചി: എളമക്കരയില്‍ അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പോലീസ് ഏറ്റെടുത്ത് സംസ്‌കരിക്കും. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കുഞ്ഞിന്റ അച്ഛനും അമ്മയുടെ ബന്ധുക്കളും ഏറ്റെടുക്കാന്‍ തയ്യാറായില്ല.

ഇവരെ അധികൃതര്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു. ഇതോടെയാണ് പോലീസും കോര്‍പ്പറേഷനും മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാരിക്കാന്‍ തീരുമാനിച്ചത്. സംസ്‌കാരം പച്ചാളം പൊതു ശ്മശാനത്തില്‍ നടത്തുമെന്നാണ് വിവരം. ഡിസംബര്‍ രണ്ടിനാണ് എളമക്കരയില്‍ ചേര്‍ത്തല സ്വദേശിനി അശ്വതിയുടെ ഒന്നര മാസം പ്രായമായ കുഞ്ഞിനെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ഷാനിഫ് ക്രൂരമായി കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *