മദ്രസ അധ്യാപകൻ പ്രകൃതി വിരുദ്ധ പീഡനത്തിന് മടവൂരിൽ നിന്നു പോലീസ് പിടിയിൽ.കൊല്ലം കൊട്ടിയം, അടിച്ചനെല്ലൂർ സജിതാ മൻസിൽ ഷഹബാസ് എന്നയാൽ ആണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. തീർത്ഥടന കേന്ദ്രമായ മടവൂരിലേക്ക് കുട്ടിയെ തെറ്റിധരിപ്പിച്ചു കൊല്ലം കൊട്ടിയത്ത് നിന്ന് പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയുമായി ജില്ലയിൽ എത്തുകയായിരുന്നു. മടവൂരിൽ ലോഡ്ജിൽ മുറിയെടുത്ത ഇയാൾ രാത്രിയിൽ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി ഭയന്ന് മുറിയിൽ നിന്നും ഓടി രക്ഷപ്പെട്ടു.എന്നാൽ നാട്ടുകാരുടെ കൂടുതൽ ചോദ്യം ചെയ്യലിൽ ഷഹബാസ് കുഴങ്ങിയതോടെ ആളുകൾക്ക് സംശയം തോന്നി. ഇതേ തുടർന്ന് നാട്ടുകാർ ഇയാളെ പോലീസിൽ ഏൽപ്പിച്ചു. കുന്ദമംഗലം പോലീസ് ആണ് കസ്റ്റടിയിൽ എടുത്തത്.കൂടാതെ കുട്ടിയ്ക്ക് ഇയാൾ മോശം ചിത്രങ്ങളും വീഡിയോകളും കാണിച്ചു കൊടുത്തിട്ടുണ്ട്. പ്രതിയുടെ ഫോണിൽ നിന്നും പോലീസ് പോൺ വീഡിയോസ് കണ്ടെത്തിയിട്ടും ഉണ്ട്.

ഇയാളെ ഉടനെ തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണറിയുന്ന വിവരം. കുട്ടിയുടെ മാതാപിതാക്കൾ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് നാട്ടിൽ നിന്ന് കുന്ദമംഗലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *