സിപിഐഎമ്മിനെതിരെ വീണ്ടും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ഡിവൈഎഫ്‌ഐയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണോ മതം പഠിപ്പിക്കേണ്ടതെന്നും നാസര്‍ ഫൈസി കൂടത്തായി ചോദിച്ചു. മലപ്പുറം താനൂരില്‍ ഇന്നലെ നടന്ന യൂത്ത് മാര്‍ച്ച് സമാപന സമ്മേളനത്തിലായിരുന്നു നാസര്‍ ഫൈസിയുടെ പരാമര്‍ശം. സിപിഐഎം ദുഷ്ടലാക്ക് അവസാനിപ്പിക്കണമെന്നും നാസര്‍ ഫൈസി കൂടത്തായി ആവശ്യപ്പെട്ടു.

നേരത്തെ മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സിപിഐഎമ്മും ഡിവൈഎഫ്ഐയുമാണ് ഇതിന് പിന്നിലെന്നുമായിരുന്നു നാസര്‍ ഫൈസി കൂടത്തായിയുടെ വിവാദ പ്രസ്താവന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *