ശബരിമലയിൽ തീർത്ഥാടനം പുരോഗമിക്കവേ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഡിസംബർ 14ന് ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം കാൽലക്ഷം പിന്നിട്ടു. അതേസമയം, കഴിഞ്ഞ ദിവസം സന്നിധാനത്ത് നടന്ന ട്രാക്ടർ അപകടത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നടപ്പന്തലിന് സമീപത്ത് ഡിസംബർ 13ന് വൈകിട്ട് 6:10 നായിരുന്നു അപകടം ഉണ്ടായത്. ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകർക്ക് മേൽ മാലിന്യം കയറ്റിവന്ന ട്രാക്ടർ നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. മലയാളിയടക്കം എട്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോട്ടയം, കോന്നി മെഡിക്കൽ കോളേജുകളിലും പമ്പയിലെ ആശുപത്രിയിലുമായി ഡിസംബർ 13ന് പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *