നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ അജ്ഞാതനായ വിഐപിയെതിരിച്ചറിഞ്ഞു. ദിലീപിന്റെ വീട്ടിൽ ഉണ്ടായിരുന്ന വിഐപി കോട്ടയത്തെ പ്രവാസി വ്യവസായിയാണെന്നാണ് സൂചന.
ക്രൈം ബ്രാഞ്ച് കാണിച്ച ഫോട്ടോകളിലൊന്നില്‍ നിന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഒരാളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണ സംഘം ഇയാളുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിഐപിയെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നടൻ ദിലീപിന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ നൽകയതിന്റെ അടുത്ത ദിവസം ഇയാൾ വിമാന യാത്ര നടത്തിയെന്നും സംവിധായകന്റെ മൊഴിയിലുണ്ട്. ഈ യാത്രയുടെ വിവരങ്ങൾ കൂടി ശേഖരിച്ച ശേഷമാണ് വിഐപിയെ തിരിച്ചറിഞ്ഞിക്കുന്നത് എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *