സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മെഗാ തിരുവാതിര വിവാദമാക്കേണ്ടതില്ലെന്ന് തിരുവാതിരക്കായി വരികൾ എഴുതിയ പൂവരണി കെ.വി.ടി. നമ്പൂതിരി.സി.പി.ഐ.എം സമ്മേളനത്തിലെ മെഗാ തിരുവാതിരയില്‍ പിണറായി സ്തുതി നടത്തിയെന്ന വാദങ്ങള്‍ ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യുസിനോടാണ് പ്രതികരണം

പിണറായി വിജയനെ പുകഴ്ത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയെക്കുറിച്ച് പാട്ടെഴുതാനാണ് ആവശ്യപ്പെട്ടതെന്നും പൂവരണി നമ്പൂതിരി പറഞ്ഞു.ഒറ്റ നോട്ടത്തില്‍ അങ്ങനെ തോന്നുമെങ്കിലും
മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്,’ അദ്ദേഹം പറഞ്ഞു.

തന്നെ ഏല്‍പ്പിച്ച കാര്യം ചെയ്യുക മാത്രമാണ് ചെയ്‌തെന്നും പിന്നീടുള്ള കാര്യങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം സമ്മേളനത്തോടനുബന്ധിച്ച് അഞ്ഞൂറിലേറെ പേരാണ് തിരുവാതിരയില്‍ പങ്കെടുത്തത്. സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്.പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തിരുവാതിര.അതേസമയം, തിരുവാതിരകളി നടത്തിയതില്‍ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് ജില്ലാ നേതൃത്വവും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *