കോതമംഗലം: കുഞ്ഞിന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി പിടിയില്‍. മണക്കുന്നം ഉദയംപേരൂര്‍ പത്താംമൈല്‍ ഭാഗത്ത് മനയ്ക്കപ്പറമ്പില്‍ അഞ്ജു (38) ആണ് പോത്താനിക്കാട് പൊലീസിന്റെ പിടിയിലായത്.

പിടവൂഭാഗത്തെ വീട്ടില്‍ കുട്ടിയെ നോക്കാനെത്തിയതാണ് ഇവര്‍. ഈ മാസം എട്ടിനാണ് സംഭവം നടന്നത്. ഒന്നര വയസ്സുള്ള കുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണമാണ് മോഷ്ടിച്ച് കടന്നുകളഞ്ഞത്. പുതിയകാവിലെ ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം തൃപ്പൂണിത്തുറയിലെ ജ്വല്ലറിയില്‍നിന്ന് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *