മുംബൈ: ഡീപ് ഫേക്ക് വീഡിയോയുടെ പുതിയ ഇര ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍. ‘സ്കൈവാര്‍ഡ് ഏവിയേറ്റര്‍ ക്വസ്റ്റ്’ എന്ന ഓണ്‍ലൈന്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോയാണ് സച്ചിന്റെതായി പുറത്തുവന്നത്. സംഭവത്തില്‍ സച്ചിന് കടുത്ത ആശങ്ക പങ്കുവച്ചു.
സച്ചിന്റെ ടെണ്ടുല്‍ക്കര്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമമായ എക്സസിലൂടെ അറിയിച്ചത്. തന്റെ മകള്‍ സാറ ഓണ്‍ ലൈന്‍ കളിച്ച് വലിയ തുക സമ്പാദിക്കുന്നതായും അതുപോലെ എല്ലാവരും കളിക്കണമെന്ന തരത്തിലുള്ള വ്യാജ പരസ്യവീഡിയോയാണ് സച്ചിന്റെതായി പ്രചരിക്കുന്നത്. ഈ വിഡിയോയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സച്ചിന് പറഞ്ഞു.