പ്രായാധിക്യത്തിന്റെ അവശതകളോ ഒറ്റപ്പെടലിന്റെ വേദനകളോയില്ല സ്വപ്നയാത്ര യാഥാർത്ഥ്യമാവുന്നതിന്റെ സന്തോഷമായിരുന്നു അവരുടെ മുഖത്ത്. വർഷങ്ങൾക്ക് മുമ്പ് എപ്പോഴോ പോയ വിനോദ യാത്രകളെക്കുറിച്ച് ഓർത്തെടുത്ത് പലരും.കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ വയോജനങ്ങൾക്കായി കേരള പോലീസ്,ബെസ്റ്റ് പിഎസ്‌സി കോച്ചിംഗ് സെൻ്ററിൻ്റെ സഹായത്തോടെ ‘പ്രശാന്തി യാത്ര “എന്ന പേരിൽഉല്ലാസയാത്ര സംഘടിപ്പിച്ചത്. രാവിലെ 8 മണിയോടെ യാത്ര തുടങ്ങി.വയനാട് അമ്പലവയൽ, എൻ. ഊര് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്.എസ്.ഐ ബാബുരാജ്, എ.എസ്.ഐ ഹേമലത, നാർകോട്ടിക്സ് സെല്ലിലെ സോഷ്യൽ പൊലീസ് ഉദ്യോഗസ്ഥനായഷിബു,വനിതാ പൊലീസ് ഉദ്യോഗസ്ഥരായ ഷീന തുടങ്ങിയവരാണ് യാത്ര ചെയ്യുന്നത്.ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ ക്ഷേമ സഹായ ആവശ്യത്തിനായി കേരള പൊലീസിന്റെ പദ്ധതിയാണ് പ്രശാന്തി. പദ്ധതിയുടെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020