സംസ്ഥാന നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അറിയിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിന് ഫെബ്രുവരി 7ന് തുടക്കമാവുമെന്നും സ്പീക്കര്‍ തുടര്‍ന്ന് അറിയിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും ഇത്തവണ ബജറ്റിന് തുടക്കം കുറിക്കുക. തുടര്‍ന്ന് ഫെബ്രുവരി 13 വരെ സഭ ചേരുമെന്നും ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 2 വരെ സഭ ഉണ്ടായിരിക്കില്ലെന്നും സ്പീക്കര്‍ അറിയിച്ചു.

തുടര്‍ന്ന് മാര്‍ച്ച് 13 മുതല്‍ 28 വരെ വീണ്ടും സഭ ചേരുമെന്നും 28ന് സഭ സമാപിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. 3-ാമത് നിയമസഭാ പുസ്തകോത്സവത്തിന് ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചെന്നും മാധ്യമങ്ങളും മികച്ച രീതിയിലാണ് സഹകരിച്ചതെന്നും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിനെതിരെ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണത്തിന് താന്‍ ചട്ടപ്രകാരം അനുമതി നല്‍കുക മാത്രമാണ് ചെയ്തതെന്നും പി.വി. അന്‍വറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിലേക്ക് സഭയെയും സ്പീക്കറെയും വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *