അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയ്ക്ക് കോടതി സമൻസ് അയച്ചു. കലൂർ പി എം എൽ എ കോടതിയിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് സമൻസ്. ഇഡി സമർപ്പിച്ച കുറ്റപത്രത്തിലെ തുടർനടപടികളുടെ ഭാഗമായാണ് സമൻസ്.2007 ജൂലൈ ഒന്നുമുതൽ 2016 ജനുവരി 25 വരെയുള്ള കാലത്ത് കെ ബാബു വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു.
വിജിലൻസ് നടത്തിയ അന്വേഷണത്തെ തുടർന്നായിരുന്നു എൻഫോഴ്സ്മെൻ്റ് ഡയാക്ടറേറ്റ് കേസെടുത്ത് അന്വേഷണം നടത്തിയത്. 25 ലക്ഷത്തിന്റെ അനധികൃത സ്വത്ത് കണ്ടുകെട്ടിയ ഇ ഡി കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൻ്റെ തുടർനടപടികളുടെ ഭാഗമായാണ് ബാബുവിന് കലൂർ പി എംഎൽഎ കോടതി സമൻസ് അയച്ചത്. നേരിട്ടോ അഭിഭാഷകർ മുഖേനയോ ഹാജരാകണം എന്നാണ് നോട്ടീസ്.
